Hot Posts

6/recent/ticker-posts

യുവജനങ്ങൾ രാജ്യത്തിന്റെ ശക്തിസ്രോതസ്: തോമസ് ചാഴികാടൻ എം പി


പാലാ: രാജ്യത്തിന്റെ ശക്തിസ്രോതസ് യുവജനങ്ങളാണെന്നു ദേശീയ യുവജനദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ടു തോമസ് ചാഴികാടൻ എം പി പറഞ്ഞു. യുവജനങ്ങളുടെ വികസനത്തിലൂടെ മാത്രമേ രാജ്യത്തിന് നല്ലൊരു ഭാവിയുണ്ടാകൂ. 


അതിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്.  മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും വലയിൽപെടാതെ അവരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടുത്തരവാദിത്തമാണ്- തോമസ് ചാഴികാടൻ


പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്‌മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ വച്ച് ആരോഗ്യ വകുപ്പിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും എൻ എസ് എസ് യൂണിറ്റിന്റേയും നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ പാലാ രൂപതാ വികാരി ജനറലും കോളേജ്  ചെയർമാനുമായ ഫാ. ജോസഫ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.


മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കിൽ, എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡയറക്ടർ ഫാ.ജോസഫ് വാട്ടപ്പിള്ളിൽ, പ്രിൻസിപ്പൽ ഡോ ഷെറി  കുര്യൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ഫാ.ജോൺ മറ്റമുണ്ടയിൽ, സിബി പ്ലാത്തോട്ടം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ റ്റിൽവിൻ സാബു എന്നിവർ സംസാരിച്ചു. 



ദിനാചരണത്തോടനുബന്ധിച്ച് കോളേജിൽ നടന്ന രക്തദാന ക്യാമ്പിൽ 50 വിദ്യാർത്ഥികൾ രക്തം ദാനം ചെയ്തു. രക്തദാനക്യാമ്പ്  പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം 118ാം തവണ രക്തം ദാനം നടത്തി ഉദ്ഘാടനം ചെയ്തു.

ജില്ലയിൽ 20 കോളേജുകളിൽ എൻ എസ് എസ് യൂണിറ്റുകളുടെയും ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണം നടന്നു.

Reactions