Hot Posts

6/recent/ticker-posts

സ്വിഫ്റ്റിലേക്ക് 263 ഇലക്ട്രിക് ബസുകള്‍ കൂടി കെ.എസ്.ആര്‍.ടി.സി വാങ്ങുന്നു


കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് 263 ഇലക്ട്രിക് ബസുകള്‍കൂടി വാങ്ങുന്നു. സിറ്റി, ജില്ലാതല സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ളവയാണ് വാങ്ങുന്നത്.


ഉപയോഗത്തിലുള്ള 40 ഇ-ബസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ് പുതിയവ വാങ്ങാന്‍ തീരുമാനിച്ചത്. ആദ്യബാച്ചിലെ പത്തുബസുകള്‍കൂടി ഇറങ്ങാനുണ്ട്.


രണ്ടാം ബാച്ചിലെ 113 ബസുകള്‍ സിറ്റി ഉപയോഗത്തിന് പറ്റിയ (ഒമ്പതുമീറ്റര്‍) നീളം കുറഞ്ഞവയാണ്. തിരുവനന്തപുരം നഗരത്തിലാകും ഇവ വിന്യസിക്കുക. 


സിറ്റി ബസുകള്‍ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറ്റുകയാണ് ലക്ഷ്യം. എ.സി ഇല്ലാത്ത ബസുകളാണ് വാങ്ങുന്നത്. എ.സി ഒഴിവാക്കുന്നതിനാല്‍ കൂടുതല്‍ മൈലേജ് ലഭിക്കും.



12 മീറ്റര്‍ നീളമുള്ള 150 ബസുകള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇവ ജില്ലകളെ ബന്ധിപ്പിച്ച് ഓടിക്കാനാണ് സാധ്യത. ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഇ-ബസുകള്‍ അനുയോജ്യമല്ലെന്നാണ് നിഗമനം.

Reactions