Hot Posts

6/recent/ticker-posts

നിരവധി കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി ജയിലിലടച്ചു


ഇടുക്കി ജില്ലയില്‍ തൊടുപുഴ വില്ലേജ്, പഞ്ചവടിപ്പാലം, കോലാനിക്കര, കളത്തൂര്‍ വീട്ടില്‍, ലിബിന്‍ ബേബി   എന്നയാള്‍ നിരവധി കേസുകളില്‍ പ്രതിയായതിനാല്‍  കാപ്പാചുമത്തി ജയിലിലടച്ചു. 


ഇയാള്‍ നിയമവാഴ്ചക്ക് യാതൊരു വിലയും കല്പിക്കാതെ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷകൾക്കർഹമായ കുറ്റകൃത്യങ്ങളിലേർപ്പെട്ടതിനാല്‍ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിനും, പൊതുസമൂഹത്തിന്‍റെ  ശാന്തിക്കും വിഘാതം ഉണ്ടാകാതെ ഇയാളെ തുടർ കുറ്റകൃത്യങ്ങളിൽ നിന്നും തടയുന്നതിന് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007 സെക്ഷൻ 3 പ്രകാരം അടിയന്തിരമായി കരുതൽ തടങ്കലില്‍ ആക്കി.


ജില്ലയില്‍  പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പോലീസ് നിരീക്ഷിച്ചു വരുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി ജില്ലാ പോലീസ് ചീഫ്  അറിയിച്ചു.






Reactions