Hot Posts

6/recent/ticker-posts

പ്രസാദ് കുരുവിള ആന്റി നാര്‍കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ്

പ്രസാദ് കുരുവിള

ഇന്ത്യന്‍ ആന്റി നാര്‍കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റായി പ്രസാദ് കുരുവിള (കേരളം) നിയമിതനായി. ലഹരിവിരുദ്ധ പ്രവര്‍ത്തനമേഖലയിലെ കാല്‍നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനമികവ് പരിഗണിച്ചാണ് പ്രസാദ് കുരുവിളയ്ക്ക് ദേശീയ കൗണ്‍സില്‍ പുതിയ സ്ഥാനം നല്‍കിയത്.


ദീര്‍ഘകാലം കേരള കത്തോലിക്കാ സഭയുടെ ലഹരിവിരുദ്ധ പ്രവര്‍ത്തന മേഖലയില്‍ സംസ്ഥാന സെക്രട്ടറിയായും, വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച സാമൂഹ്യ പൊതുപ്രവര്‍ത്തനത്തിനും, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ബിഷപ് മാക്കീല്‍ പുരസ്‌കാരം ഉള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള പ്രസാദ് കുരുവിള യു.ജി.സി അംഗീകൃത കൗണ്‍സിലര്‍ കൂടിയാണ്. 


ബീഹാര്‍, ഗോവ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ പഠനവും, പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. രാജ്യത്തുടനീളം പ്രവര്‍ത്തന മേഖലകളുള്ള ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്റെ ലഹരിവിരുദ്ധ വിഭാഗമാണ് ആന്റി നാര്‍കോട്ടിക് മിഷന്‍.





Reactions