ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന് മുന്നില്‍ ഉണ്ടായ അപകടത്തില്‍ വാഗമണ്‍ സ്വദേശിയായ യുവാവ് മരിച്ചു. വാഗമണ്‍ കച്ചിറയില്‍ ജോജി സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം.
പാലാ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന മിനി ലോറിയില്‍ ജോജിയുടെ ബൈക്ക് ഇടിച്ചാണ് അപകടം. മൂവാറ്റുപുഴയില്‍ ബന്ധുവീട്ടിലെ ചടങ്ങില്‍ പങ്കെടുത്തശേഷം തിരികെ വരികയായിരുന്നു ജോജി.
പരിക്കേറ്റ ജോജിയെ ഈരാറ്റുപേട്ടയിലെ ആശുപത്രിയിലും തുടര്‍ന്ന് പാലാ ജനറലാശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പിതാവ് പരേതനായ സെബാസ്റ്റ്യൻ, സഹോദരങ്ങൾ- ജിനോ, ജീന









