Hot Posts

6/recent/ticker-posts

സഹദ് അച്ഛനും താൻ അമ്മയുമാകണമെന്ന് സിയ; മന്ത്രിയെ സമീപിക്കാനൊരുങ്ങി ട്രാൻസ്‌ജെൻഡർ ദമ്പതിമാർ



ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതിമാരായ സഹദും സിയയും ജനനസര്‍ട്ടിഫിക്കറ്റില്‍ അച്ഛനുമമ്മയുമായി തങ്ങളുടെ പേരുചേര്‍ക്കാനുള്ള തിടുക്കത്തിലാണ്. അച്ഛനായി സഹദും അമ്മയായി സിയയും. 


ആശുപത്രി വിടും മുമ്പ് അതുചേര്‍ക്കണം. ഇവ രേഖകളില്‍ ചേര്‍ക്കാന്‍ ആരോഗ്യമന്ത്രിക്കും മെഡിക്കല്‍ കോളേജ് മാതൃ-ശിശുസംരക്ഷണകേന്ദ്രം സൂപ്രണ്ടിനും ശനിയാഴ്ച നിവേദനം നല്‍കുമെന്ന് സിയ പറഞ്ഞു.




അടുത്തമാസം മെഡിക്കല്‍ കോളേജിലെത്തുന്ന ആരോഗ്യമന്ത്രിയെ കാണാനുള്ള ആഗ്രഹത്തിലാണ് ദമ്പതിമാര്‍. ദമ്പതിമാര്‍ക്ക് ആധാര്‍കാര്‍ഡും ട്രാന്‍സ്ജെന്‍ഡര്‍ തിരിച്ചറിയല്‍കാര്‍ഡുമുണ്ട്. കുഞ്ഞിനെ പ്രസവിച്ചത് സഹദാണെങ്കിലും അവനാകണം അച്ഛനെന്നാണ് ഞങ്ങളുടെ ആഗ്രഹം.


സമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡറിന് നല്ലതും ചീത്തയുമായി പ്രതികരണം ലഭിക്കുന്നുണ്ട്. എന്നാല്‍, ആശുപത്രിയധികൃതരില്‍നിന്ന് കിട്ടുന്ന എല്ലാവിധസഹായവും മാനസികപിന്തുണയും ഏറെ സന്തോഷം നല്‍കുന്നു.






Reactions