രാമപുരം: രാമപുരം മാർ ആഗസ്തിനോസ് കോളേജ് കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കോമേഴ്സ് ഫെസ്റ്റ് CALIC 2k23 (4-2-2023) ശനിയാഴ്ച 10 :00 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
കോളേജ് വിദ്യാർഥികൾക്കായി സങ്കടിപ്പിച്ചിരിക്കുന്ന ഈ ഫെസ്റ്റിൽ ബിസിനസ്സ് ക്വിസ്, ബെസ്റ്റ് മാനേജ്മെന്റ് ടീം, സ്പോട്ട് ഡാൻസ്, 3's ഫുട്ബോൾ എന്നീ നാല് ഇനങ്ങളിൽ ഉള്ള മത്സരങ്ങളാണ് നടത്തപ്പെടുന്നത്.
മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയും നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്.







