Hot Posts

6/recent/ticker-posts

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ആക്രമിച്ച കേസ്: ഭര്‍ത്താവ് അറസ്റ്റില്‍



കോട്ടയം: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ആക്രമിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ്‌ അറസ്റ്റ് ചെയ്തു.


വേളൂര്‍ കുളത്തൂത്തറ മാലി വീട്ടില്‍ സച്ചിന്‍ കെ.എസ് (27) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കോട്ടയം ഡി.വൈ.എസ്.പി കെ.ജി. അനീഷ്‌ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



എസ്.ഐ മാരായ ഉദയകുമാര്‍ പി.ബി, ജോര്‍ജ് വി ജോണ്‍, സി.പി.ഓ മാരായ രാധാകൃഷ്ണന്‍ കെ.എന്‍, ജുനൈസ് എന്നിവരും ഡി.വൈ.എസ്.പി യോടൊപ്പം ഉണ്ടായിരുന്നു.


ഇയാള്‍ക്കെതിരെ സ്ത്രീധന പീഡനവും, പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ പ്രകാരമുള്ള കേസും രജിസ്റ്റര്‍ ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






Reactions