ആലപ്പുഴ: സിജെഎം കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിൽ പാർട്ട് ടൈം സ്വീപ്പറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി ഇടവഴിക്കൽ എസ്.ജയപ്രകാശാണ് (59) മരിച്ചത്.
മുറിയിലെ ഫാനിലാണ് ജയപ്രകാശിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. വീട്ടിൽ നിന്നു കയറുമായാണ് ജയപ്രകാശ് എത്തിയതെന്നു പറയുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)







