മോശം വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ രാമായണത്തിലെ രാവണന്റെ സഹോദരി ശൂർപ്പണഖയെപ്പോലെയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗിയ. ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് ബിജെപി നേതാവ് സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചത്. കൈലാഷിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
സ്ത്രീകളെ ദൈവമായാണ് കാണുന്നത്. എന്നാൽ മോശപ്പെട്ട വസ്ത്രം ധരിക്കുന്നത് കണ്ടാൽ, അവർ ദേവിയല്ല, ശൂർപ്പണഖയാണ്. ദൈവം നിങ്ങൾക്ക് നല്ല ശരീരം നൽകിയിട്ടുണ്ട്. അതുകൊണ്ട് നല്ല വസ്ത്രം ധരിക്കൂ. ദയവായി നിങ്ങളുടെ കുട്ടികളെ ഇക്കാര്യം പഠിപ്പിക്കൂ...’– കൈലാഷ് പറഞ്ഞു.
ഒരു ദിവസം രാത്രി വീട്ടിൽ നിന്നിറങ്ങിയപ്പോൾ ലഹരിയിൽ മതിമറന്ന വിദ്യാസമ്പന്നരായ യുവാക്കളെ റോഡിൽ കണ്ടെന്നും കാറിൽ നിന്നിറങ്ങി അവർക്ക് രണ്ടടി കൊടുക്കാനാണ് തോന്നിയതെന്നും കൈലാഷ് കൂട്ടിച്ചേർത്തു.







