28 ഷെഡ്യൂൾ ഓപ്പറേറ്റ് ചെയ്തിരുന്ന കൂത്താട്ടുകുളം ഡിപ്പോയിൽ നിന്ന് 23 ഷെഡ്യൂൾ ആണ് ഇപ്പോൾ ഓപ്പറേറ്റ് ചെയ്യുന്നത്. അതിൽ തന്നെ മിക്ക സർവീസുകളും കൃത്യമായി ഓപ്പറേറ്റ് ചെയ്യാറില്ലെന്നാണ് ആരോപണം.
7മണി കോട്ടയം, 8 മണി കോട്ടയം, 7.30 എറണാകുളം,6.15 പാലക്കാട്, എന്നിവ മിക്ക ദിവസങ്ങളിലും ക്യാൻസൽ ചെയ്യുന്നതായും പരാതി വ്യാപകമാണ്. കൃത്യമായി സർവീസ് അയക്കാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിലാണ്.
ഓർഡിനറി സർവീസ് കുറവുള്ള കോട്ടയം റൂട്ടിൽ ആണ് യാത്രാ ക്ലേശം രൂക്ഷം. കൂത്താട്ടുകുളത്തെ ബസ് സർവ്വീസ് തകർക്കാൻ ലാഭകരമായ പല സർവീസും ഉന്നതരുടെ നിർദ്ദേശപ്രകാരം ക്യാൻസൽ ചെയ്യാൻ ശ്രമിക്കുന്നുവെന്നും ആക്ഷേപമുണ്ട്.
ഡിപ്പോ ജനറൽ കൺട്രോളിംങ് ഓപ്പറേഷൻ ഓഫീസറായി ഒരു വനിതാ ഉദ്യോഗസ്ഥ ചുമതല വഹിക്കുവാൻ തുടങ്ങിയപ്പോൾ മുതൽ കൂത്താട്ടുകളം കെഎസ്ആർടിസിയുടെ പ്രവർത്തനം അവതാളത്തിലായതെന്നാണ് ആരോപണം.ഡിപ്പോയിൽ ബസിന്റെ സമയം അന്വേഷിക്കാൻ എത്തുന്ന യാത്രികരോട് മര്യാദ ഇല്ലാത്ത പെരുമാറ്റം ആണ് ഈ വനിതാ ഓഫീസറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും ആരോപണമുണ്ട്.
ജനറൽ കൺട്രോളിംങ് ഓപ്പറേഷൻ ഓഫിസറായി യാതൊരു പ്രവൃത്തി പരിചയവും ഇല്ലാത്തയാൾ ചുമതല വഹിക്കുവാൻ തുടങ്ങിയപ്പോൾ കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോ പ്രവർത്തനത്തിലും, കളക്ഷനിലുംപുറകോട്ട് പോയിരിക്കയാണെന്നാണ് അറിയുന്നത്.
ആദ്യത്തെ വനിതാ ജനറൽ കൺട്രോളിങ് എന്ന പേര് വരുവാൻ സ്വാധീനം ചെലുത്തി വാങ്ങിയ പോസ്റ്റ് കൂത്താട്ടുകുളം ഡിപ്പോയുടെ തകർച്ചക്ക് തന്നെ കാരണമാകുന്ന അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നതെന്നും പരാതിയുണ്ട്.
ഒരു ഓർഡിനറി ബസ് കൂടി വർക്ക് ഷോപ്പിൽ
കൂത്താട്ടുകുളം കെഎസ്ആർടിസി ഡിപ്പോയിലെ RAC 560 നമ്പർ ബസ് ഏപ്രിൽ പത്തൊൻമ്പതാം തീയതി വൈകിട്ട് 9.30 ക്ക് കഴുകി വൃത്തി ആക്കാൻ എടുക്കുന്നതിനിടക്ക്, നിയന്ത്രണം വിട്ട് ഡിപ്പോയുടെ ഷെയ്ഡിൽ ഇടിച്ച് ഫ്രണ്ട് ഗ്ലാസ് നിശേഷം തകർന്നു. ബസിന് സാരമായ ഡാമേജും ഉണ്ടായി. സ്റ്റാൻഡിൽ ബസ് കാത്തു നിന്ന യാത്രക്കാർക്ക് പരിക്ക് ഏൽക്കാതെ രക്ഷപെടുകയായിരുന്നു. ബസ് എയർ ചെക്ക് ചെയ്യാതെ മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണം.പിറ്റേന്ന് ബസ് ആലുവയിലേക്ക് നന്നാക്കുന്നതിന് അയച്ചു.
ഷണ്ടിങ് ഡ്യൂട്ടി ചെയ്തിരുന്ന ഡ്രൈവർ ആണ് അപകടത്തിൽ പെട്ട ബസ്ഓ ടിച്ചിരുന്നത്. കൂത്താട്ടുകുളം ഡിപ്പോയിൽ, ബസ് കുറവ് മൂലം കോട്ടയം റൂട്ടിലെ ബസുകൾ ദിവസം രണ്ടെണ്ണം കട്ട് ചെയ്ത് വരികയാണ്. ഈ സാഹചര്യത്തിലാണ് ഒരു ഓർഡിനറി ബസ് കൂടി വർക്ക് ഷോപ്പിൽ കയറിയത്.





