കണ്ണൂര്‍ ചെറുപുഴയില്‍ സ്വകാര്യബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ചിറ്റാരിക്കര കല്ലങ്കോട് സ്വദേശി ബിനു നിരപ്പേലാണ് ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്കെതിരേ കേസെടുത്തതായും ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ചെറുപുഴയില്‍നിന്ന് തളിപ്പറമ്പിലേക്ക് പോകാനായി ബസ്സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിലായിരുന്നു പ്രതിയുടെ നഗ്നതാപ്രദര്‍ശനം.
ഞായറാഴ്ച ഉച്ചയോടെ നടന്ന സംഭവത്തില്‍ ഇയാളുടെ വീഡിയോ പകര്‍ത്തിയ യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് കേസെടുത്തത്.






