Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് സ്മാർട്ട് അങ്കണവാടി ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു


തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനവും വാർഷികവും പ്രവേശനോത്സവവും സംയുക്തമായി നടന്നു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി.



അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗമായ പി.എസ് ജോസഫിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.സി ജെയിംസ് വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. 



സി.ജെ ജോസഫ്,  സുമ ടി.എസ്, ഉഷ കെ.ബി, ശ്യാമിനി, മഞ്ജു റെജി, ജോളിയമ്മ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികളോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.




Reactions