കോട്ടയം: കൊട്ടാരക്കരയിൽ വന്ദന എന്ന യുവ ഡോക്ടർ മദ്യപാനിയും മയക്കുമരുന്നിന് അടിമയുമായ പ്രതിയുടെ കുത്തേറ്റ് ദാരുണമായി മരിക്കുവാൻ ഇടയായത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
യുവ ഡോക്ടറുടെ നിര്യാണത്തിൽ കേരള കോൺഗ്രസ്സിന്റെയും യു ഡി എഫ് ന്റെയും അനുശോചനവും ദുഖവും സജി രേഖപ്പെടുത്തി.
മയക്കുമരുന്ന് അടിമയായ പ്രതിയെ വിലങ്ങുവെക്കാതെയും മതിയായ സുരക്ഷയും ഇല്ലാതെ വൈദ്യ പരിശോധനയ്ക്ക് വനിതാ ഡോക്ടറുടെ മുമ്പിൽ ഹാജരാക്കിയ പോലീസിന്റെ നിരുത്തരവാദപരമായ നടപടിയും ഡോക്ടർമാർക്കും നഴ്സുമാർക്കും സുരക്ഷ ഏർപ്പെടുത്തുവാൻ ആരോഗ്യവകുപ്പ് തയാറാകത്തതുമാണ് ദാരുണ സംഭവത്തിന് കാരണമെന്നും സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
കേരളത്തിലെ പോലീസിനെ മുഴുവനും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാത്രം കോടികൾ മുടക്കി സുരക്ഷ ഒരുക്കാൻ നിയോഗിച്ചിരിക്കുന്നതിനാൽ മന്ത്രിമാർക്ക് മാത്രമെ സുരക്ഷയുള്ളു എന്നും ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഒരു സുരക്ഷിതവും ഇല്ലാതായിരിക്കുകയാണെന്നും സജി കുറ്റപ്പെടുത്തി.