പൂഞ്ഞാർ: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന "ഫ്യൂച്ചർ സ്റ്റാർസ്"എന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ഭാഗമായി സിവിൽ സർവ്വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
പഠനമികവും സാമർത്ഥ്യവും പ്രതിഭയും നേതൃശേഷിയും ഉള്ളവരെ സിവിൽ സർവീസിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തി മെയ് 5, 6 തീയതികളിൽ വാഗമൺ -വഴിക്കടവിൽ ഉള്ള ഇൻഡോ -അമേരിക്കൻ HRD ക്യാമ്പസിൽ നടത്തപെടുന്നു.
സൗജന്യമായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ താമസിക്കുന്ന 8 മുതൽ 12 വരെ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം. കോട്ടയം ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ ഐഎഎസ് ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിൽ പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ ഐഎഎസ്, പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ജി.ജയദേവ് ഐപിഎസ് എന്നിവർ കുട്ടികളുമായി സംവദിക്കും.
പ്രശസ്ത പരിശീലകൻ ജോർജ് കരുണയ്ക്കൽ നേതൃത്വം നല്കുന്ന ക്യാമ്പിൽ പ്രൊഫ മാത്യു ജെ മുരിക്കൻ, പ്രൊഫ. ടോമി ചെറിയാൻ, ഡോ.ആൻസി ജോസഫ്, ഡോ.മാത്യു കണമല, നിധിൻ ജോസ്, അഭിലാഷ് ജോസഫ് തുടങ്ങിയവർ ക്ലാസുകൾ നയിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഫൂച്ചർ സ്റ്റാർ ഡയറക്ടർ ഡോ.ആൻസി ജോസഫ് 9446984937, ക്യാമ്പ് കോർഡിനേറ്റർ പ്രിയ ബേബി 9400376678 എന്നിവരെ ബന്ധപ്പെടുക. സീറ്റുകൾ പരിമിതം. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന.





