കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ മനസ്സുണർത്തൽ യാത്ര നടത്തി




കാവുംകണ്ടം: കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രാമപുരം കുഞ്ഞച്ചൻ മിഷനറി ഭവനിലേക്ക് മനസ്സുണർത്തൽ യാത്ര നടത്തി. രാമപുരം സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സഹകരണത്തോടെ ബിനോയി ഊടുപുഴയുടെ നേതൃത്വത്തിൽ 25 വർഷങ്ങൾക്ക് മുൻപ് ആരംഭിച്ചതാണ് കുഞ്ഞച്ചൻ മിഷനറി ഭവൻ. 



സമൂഹത്തിലെ നിരാലംബരും മാനസിക വൈകല്യമുള്ളവരുമായ വ്യക്തികളെ സംരക്ഷിക്കുന്ന പുനരധിവാസ സ്ഥാപനമാണിത്. ഇപ്പോൾ നൂറിലധികം പേർക്ക് സംരക്ഷണം ഒരുക്കി വരുന്നു. 25 വർഷത്തിനിടയിൽ നൂറുകണക്കിന് മനോ ദൗർബല്യമുള്ളവർക്ക് ആശ്രയം നൽകിയ ഭവനമാണ് കുഞ്ഞച്ചൻ മിഷനറി ഭവൻ. 


വികാരി ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ഈ ചെറിയവരിൽ ഒരുവൻ ശിഷ്യന് എന്ന നിലയിൽ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവന് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല എന്ന യേശുവിന്റെ വചനം അന്വർത്ഥമാക്കുകയാണ് ഇത്തരം സ്ഥാപനങ്ങളിലെ അന്തേവാസികളെ സന്ദർശിക്കുന്നതും ദാനധർമ്മങ്ങൾ നൽകുമ്പോഴും നിർവഹിക്കപ്പെടുന്നതെന്ന് ഫാ. സ്കറിയ വേകത്താനം അനുസ്മരിച്ചു. ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു. 




വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. ബിജു ജോസഫ് കോഴിക്കോട്ട്, ജോസ് കോഴിക്കോട്ട്, ആര്യ പീടികയ്ക്കൽ, ലിസി ഷാജി കോഴിക്കോട്ട്, ജിൻസ് മാതാളിപ്പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ജസ്റ്റിൻ മനപ്പുറത്ത്, രാജു അറക്കക്കണ്ടത്തിൽ, തോമസ് കുമ്പളാങ്കൽ, ലൈജു താന്നിക്കൽ, ആന്റോ മഠത്തിപ്പറമ്പിൽ, ഡാർലി ആണ്ടുകുടിയിൽ, സിജു കോഴിക്കോട്ട്, ടിന്റു പുളിക്കൽ, ബീന കടയിൽപുത്തൻവീട്, ഷീബ കുര്യനാട്ടുവയലിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions