പൂഞ്ഞാർ: കേരളത്തിൽ റവന്യു വകുപ്പിന്റെ പ്രവർത്തനം പൂർണമായും സ്മാർട്ടാകുമെന്നും അതിനുവേണ്ട നടപടികൾ അവസാന ഘട്ടത്തിലാണെന്നും റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. ഇതിന്റെ ഭാഗമായി വകുപ്പിലെ മുഴുവൻ സേവനങ്ങളും ഓൺലൈനിലൂടെ നൽകൂമെന്നും, രേഖകൾ പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.
ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ശ്രീകല, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, വൈസ് പ്രസിഡന്റ് റെജി ഷാജി, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ അക്ഷയ് ഹരി, അജിത്കുമാർ നെല്ലിക്കചാലിൽ, ഗ്രാമ പഞ്ചായത്ത് അംഗം എം കെ അനിൽകുമാർ, പാലാ ആർഡിഒ. പിജി രാജേന്ദ്രബാബു, മീനച്ചിൽ തഹസീൽദാർ കെഎം ജോസുകുട്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോയി ജോർജ് വി ബി ബിനു, ഇകെ മുജീബ്, കെഎഫ് കുര്യൻ കളപ്പുരയ്ക്കൽപറമ്പിൽ, എംസി. വർക്കി, പിജി സുരേഷ്, ദേവസ്യാച്ചൻ വാണിയപ്പുര, സെബാസ്റ്റ്യൻ കുറ്റിയാനി എന്നിവർ സംസാരിച്ചു.






