കെരാറ്റിന്‍ ട്രീറ്റ്‌മെന്റ്
കെരാറ്റിന്‍ ട്രീറ്റ്‌മെന്റ് ബ്യൂട്ടി സലൂണുകളില്‍ സാധാരണ ചെയ്യുന്ന ഒന്നാണ്. അല്‍പം വിലയേറിയ സംഗതിയുമാണ്. ഇത്തരം സൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ സാധിയ്ക്കുന്ന പല തരത്തിലെ കെരാറ്റിന്‍ ട്രീറ്റ്‌മെന്റുകളുണ്ട്.
ഇവ ചെലവു കുറവാണെന്നത് മാത്രമല്ല ഗുണം, തികച്ചും പ്രകൃതിദത്ത ചേരുവകള്‍ ആയതിനാല്‍ തന്നെ മുടിയുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്നുമില്ല. ഇത്തരത്തിലെ ഒരു കെരാറ്റിന്‍പായ്ക്ക് നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കി ചെയ്തു നോക്കാം.
എങ്ങിനെ തയ്യാറാക്കാം
ഇതിന് വേണ്ടത് അരിയാണ്. അരിയും ചോറും അരി കഴുകിയ വെള്ളവും കഞ്ഞിവെള്ളവുമെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്.
ഇവയിലെ പോഷകങ്ങള്‍ മുടിയ്ക്ക് കരുത്തു നല്‍കുന്നുവെന്ന് മാത്രമല്ല, കഞ്ഞിവെള്ളം പോലുള്ളവ മുടിയ്ക്ക് സ്വാഭാവിക കണ്ടീഷണര്‍ ഗുണം നല്‍കുന്ന ഒന്ന് കൂടിയാണ്. അരിയ്‌ക്കൊപ്പം ഇതില്‍ മുട്ടവെള്ള, കറ്റാര്‍ വാഴ, തേന്‍, വെളിച്ചെണ്ണ എന്നിവ കൂടി ചേര്‍ക്കുന്നു.
കെരാറ്റിന്‍ ട്രീറ്റ്‌മെന്റിനായുള്ള മിശ്രിതം തയ്യാറാക്കാന്‍ അരി കുതിര്‍ത്ത് വേവിച്ചെടുക്കുക. വീട്ടില്‍ ചോറ് തയ്യാറാക്കുമ്പോള്‍ ആവശ്യത്തിനുള്ള എടുത്ത് മാറ്റി വച്ചാലും മതിയാകും. നല്ലപോലെ അരി വേവണം. ഇതിനൊപ്പം ബാക്കിയുള്ള ചേരുകള്‍ കൂടി ചേര്‍ത്തരയ്ക്കുക.
ഈ മിശ്രിതം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. 1 മണിക്കൂര്‍ ശേഷം ഇത് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. ആഴ്ചയില്‍ ഒരു ദിവസം ഇതേ രീതിയില്‍ ചെയ്യുന്നത് കാര്യമായ മാറ്റം കൊണ്ടു വരും.







