Hot Posts

6/recent/ticker-posts

പാലായിലെ കെ.എസ്.ആര്‍.ടി.സി ഷോപ്പിംഗ് സെന്റെര്‍ മുറികള്‍ ലേലം ചെയ്യുന്നു


പാലാ: കെ.എസ്.ആര്‍.ടി.സി പാലാ ബസ് സ്റ്റേഷനോട് അനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുള്ള വാണിജ്യ സമുച്ചയത്തിലെ മുറികള്‍ ലേലം ചെയ്യുന്നു.
മുന്‍മന്ത്രി കെ.എം.മാണിയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് മന്ദിരം നിര്‍മ്മിച്ചത്.



അടി നിലയില്‍ 2936 ച .അടി സ്ഥലത്ത് 22 മുറികളും ഒന്നാം നിലയില്‍ 4857 ച .അടി സ്ഥലവുമാണ് ഈ മന്ദിരത്തിലുള്ളത്. ഓരോ ഭാഗവും ഒറ്റ യൂണിറ്റായിട്ടാണ് ലേലത്തിന് നിശ്ചയിച്ചിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സിക്ക് ടിക്കറ്റിതര വരുമാനം ലഭ്യമാക്കുന്നതിനായാണ് വാണിജ്യ സമുച്ചയം നിര്‍മ്മിച്ചത്. ആദ്യഘട്ടത്തില്‍ ലേല നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും തുടര്‍ നടപടികളില്ലാതെ നീണ്ടുപോവുകയായിരുന്നു.




Reactions