Hot Posts

6/recent/ticker-posts

പാലായിൽ 18 റോഡുകളുടെ നവീകരണത്തിന് 3.287 കോടി രൂപ അനുവദിച്ചു


പാലാ: പാലാനിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് മേലുകാവ്, ഈരാറ്റുപേട്ട, പാലാ സെക്ഷനുകളിലെ 18 റോഡുകളിലെ 58.825 കിലോമീറ്റർ അറ്റകുറ്റപ്പണികൾക്കായി 3.28 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതായി മാണി.സി കാപ്പൻ എം.എൽ.എ അറിയിച്ചു.


റണ്ണിംഗ് കോൺട്രാക്റ്റിൽ ക്ലസ്റ്റർ 1 സോൺ 1 ലും 2 ലും ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്. താഴെപ്പറയുന്ന റോഡുകളുടെ അറ്റകുറ്റപണികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്:


നീലൂർ- മറ്റത്തിപ്പാറ റോഡ്, കണ്ടത്തിമാവ്- അഴികണ്ണി- കുരിശുങ്കൽ റോഡ്, മാനത്തൂർ- നെല്ലിയാനിക്കുന്ന് (വെട്ടിയാൽ ) റോഡ്, പ്രവിത്താനം മങ്കരമാർക്കറ്റ്- കൊല്ലപ്പള്ളി റോഡ്, എള്ളുപുറം- നീലൂർ റോഡ്, നെല്ലാപ്പാറ- മുക്തിയാർകാവ്- വെള്ളംനീക്കിപ്പാറ റോഡ്, കോണിപ്പാട്- മങ്കൊമ്പ് റോഡ്, പൈകടപ്പീടിക- കുറുമണ്ണ് റോഡ്, തീക്കോയി- തലനാട്- മൂന്നിലവ് റോഡ്, പള്ളിവാതിൽ- മരവിക്കല്ല്- വെള്ളം നീക്കിപ്പാറ റോഡ്,


അമ്പാറ- മങ്കൊമ്പ് റോഡ്, വാകക്കാട്- തഴയ്ക്കവയൽ- കഴത്തുക്കടവ്- ഞണ്ടുകല്ല് റോഡ്, കടുവാമുഴി- ഓലായം- തെള്ളിയാമറ്റം റോഡ്, മേലമ്പാറ- കലേക്കണ്ടം റോഡ്, നെച്ചിപ്പുഴൂർ- ഇളപൊഴുത്- ചക്കാമ്പുഴ റോഡ്, മുറിഞ്ഞാറ- നെല്ലാനിക്കാട്ടുപാറ- പരുവനാടി റോഡ്, ചീങ്കല്ല്- പങ്കപ്പാട് റോഡ്, മുത്തോലി- കൊങ്ങാണ്ടൂർ റോഡ് എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. റോഡുകളിലെ അറ്റകുറ്റപ്പണികൾ അവശ്യമായ ഭാഗങ്ങളായിരിക്കും നവീകരിക്കുന്നതെന്നും അറിയിപ്പിൽ പറഞ്ഞു.


Reactions