പാലാ:ലയൺസ് റീജിയൺ 14 വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ പാലാ മരിയസദനത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുകയും മതേർസ്ഡേ സെലിബ്രേഷൻ നടത്തുകയും ചെയ്തു. പരിപാടികളുടെ ഉദ്ഘാടനം മരിയസദനം ഡറക്ടർ സന്തോഷ് ജോസഫിന്റെ അധ്യക്ഷതയിൽ നിഷ ജോസ് കെ മാണി നിർവഹിച്ചു.
സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ നിഷ ജോസ് കെ മാണി യെയും മുതിർന്ന അമ്മമാരെയും ആദരിച്ചു. മാതൃദിനത്തിന്റെ പ്രാധാന്യത്തെപറ്റി നിഷ ജോസ് കെ മാണി ബോധവത്കരണം നടത്തുകയും ചെയ്തു.