കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കും: വി.ഡി സതീശൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് യുഡിഎഫ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടു. കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. രാജ്യത്ത് ആദ്യമായാണ് വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Reactions