പാലാ നഗരസഭയിൽ സ്വതന്ത്യ കൂട്ടായ്മയുമായി ചേർന്ന് ഒരു തരത്തിലുമുള്ള ധാരണ ഉണ്ടാക്കുകയോ, പിന്തുണ സ്വീകരിക്കുകയോ, നൽകുകയോ ചെയ്യില്ലെന്ന് കേരളാ കോൺഗ്രസ് എം

പാലാ: പാലാ നഗരസഭയിൽ സ്വതന്ത്യ കൂട്ടായ്മയുമായി ചേർന്ന് ഒരു തരത്തിലുമുള്ള ധാരണ ഉണ്ടാക്കുകയോ, പിന്തുണ സ്വീകരിക്കുകയോ, നൽകുകയോ ചെയ്യില്ലെന്ന് കേരളാ കോൺഗ്രസ് എം.
പാലാ നഗരസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് 10 അംഗങ്ങൾ ഉള്ള കേരളാ കോൺഗ്രസ് എം. മുനിസിപ്പൽ ഇലക്ഷൻ കഴിഞ്ഞ് ഉടൻ ദൂതൻമാർ മുഖേന സ്വതന്ത്യമുന്നണി സമീപിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിരിക്കാനാണ് കേരളാ കോൺഗ്രസ് എം തീരുമാനിച്ചതെന്നും 


കേരളാ കോൺഗ്രസ് എം ഒരിക്കലും അവസര രാഷ്ട്രീയത്തിന് ഇല്ലായെന്നും സത്യത്തിൻ്റെ മാർഗത്തിലൂടെയുള്ളുവെന്നും ഈ നിലപാടിൽ മാറ്റമില്ലെന്നും കേരളാ കോൺഗ്രസ് എം ജില്ലാ പ്രസിഡൻ്റ് പ്രൊഫ.ലോപ്പസ് മാത്യൂ അറിയിച്ചു. 
Reactions